സർക്കാർ സെസിൽ നിന്ന് പെൻഷൻ നൽകാൻ എത്ര വിനിയോഗിച്ചുവെന്ന് വ്യക്തമാക്കണം; മറിയക്കുട്ടി വീണ്ടും ഹൈക്കോടതിയിൽ
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി അടിമാലിയിലെ മറിയക്കുട്ടി .പെട്രോൾ, ഡീസൽ , മദ്യ സെസ് പിരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. 1-4-2022 മുതൽ സർക്കാർ പിരിച്ച സെസിൽ നിന്ന് പെൻഷൻ നൽകാൻ സർക്കാർ എത്ര വിനിയോഗിച്ചെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അധിക സെസ് ഏർപ്പെടുത്തിയത് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ എന്നായിരുന്നു സർക്കാരിന്റെ വാദംമാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമരത്തിന് പിന്നാലെ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പരിപാടിയില്‍ പങ്കെടുത്ത മറിയക്കുട്ടിയ്ക്കെതിരെ സിപിഐഎം വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍, പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാർട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നാണ് മറിയക്കുട്ടിയുടെ പ്രതികരണം. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു. കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറിയക്കുട്ടി വിശദീകരിച്ചിരുന്നു.
No comments
Post a Comment