Header Ads

  • Breaking News

    തൊഴിലുറപ്പ് വേതനം ഇനി ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ



    ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രം.

    വേതന വിതരണം ആധാർ അധിഷ്ഠിതമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരുന്ന അവസാന തീയതി ഡിസംബർ-31 ആയിരുന്നു.

    തൊഴിലാളികളുടെ 12 അക്ക ആധാർ നമ്പർ ഉപയോഗിച്ചാണ് എ ബി പി എസ് (ആധാർ ബേസ്ഡ് പേമെൻറ് സിസ്റ്റം) വഴി പണമിടപാട് നടത്തുന്നത്.

    നിലവിൽ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ 17.37 കോടി പേർ എ ബി പി എസ് സംവിധാനത്തിലേക്ക് മാറി. 32 ശതമാനം പേരാണ് പുറത്തുള്ളത്.

    No comments

    Post Top Ad

    Post Bottom Ad