Header Ads

  • Breaking News

    റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയപതാകയുയർത്തി സല്യൂട്ട് സ്വീകരിക്കും.


    കണ്ണൂർ: പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയപതാകയുയർത്തി സല്യൂട്ട് സ്വീകരിക്കും. എ.ഡി.എം. കെ.കെ.ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.പരേഡിന്റെ റിഹേഴ്‌സൽ 20, 22, 23, 24 തീയതികളിലാണ്. ആ ദിവസങ്ങളിൽ റിഹേഴ്സലിനായി എത്തുന്ന കുട്ടികൾക്ക് ബസുകളിൽ പാസ് അനുവദിക്കണമെന്ന് എ.ഡി.എം. അറിയിച്ചു.

    പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരക്കും. വിവിധ വകുപ്പുകളുടെ ഫ്ലോട്ടുകളും ഒരുക്കും. പോലീസ് -നാല്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ (ഒന്നുവീതം), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് -10, എസ്.പി.സി.-നാല്, എൻ.സി.സി., ജൂനിയർ റെഡ് ക്രോസ് (ആറ് വീതം) എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ അണിനിരക്കുക. ആഘോഷങ്ങൾ പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad