Header Ads

  • Breaking News

    വണ്ണാത്തിപ്പുഴയുടെ തീരത്ത്കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം വില്ലേജാകാന്‍ ഒരുങ്ങുന്നു


    പയ്യന്നൂര്‍: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്‍റെയും പയ്യന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ മീങ്കുഴിയില്‍ വണ്ണാത്തിപുഴയോരത്ത് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമീണ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. കാനായി അണക്കെട്ടിന് സമീപത്തായി നാലര കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി ഒരുങ്ങുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇതിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാകും. പയ്യന്നൂര്‍ നഗരസഭ പ്രദേശത്തെ അധികം പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത പ്രകൃതി മനോഹരമായ പ്രദേശമാണ് മീങ്കുഴി. ഇവിടെ പ്രകൃതിയൊരുക്കിയ സൗന്ദര്യത്തിന് ഒട്ടും മങ്ങലേല്‍പ്പിക്കാതെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.ശുദ്ധജലതടാകമായ ഇവിടെ വാട്ടര്‍ റിക്രിയേഷന്‍ സെന്‍ററില്‍ കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനുള്ള സൗകര്യത്തിന് പുറമെ നീന്തല്‍ മത്സരങ്ങള്‍ നടത്താനുള്ള സംവിധാനവും ഒരുക്കും. എല്ലാ വൈകുന്നേരവും ശുദ്ധവായു ശ്വസിച്ച് നടക്കാനുള്ള ജില്ലയിലെ ഏകവാക്കിങ് വേയായി ഇതിനെ മാറ്റിയെടുക്കും. കൂടാതെ, നാടന്‍ ഭക്ഷണം ലഭിക്കുന്ന ഫുഡ്‌കോര്‍ട്ടും ഒരുക്കുന്നുണ്ട്. മീങ്കുഴിയില്‍നിന്ന് പിടിച്ചെടുക്കുന്ന പുഴ മത്സ്യങ്ങളായിരിക്കും ഫുഡ്‌കോര്‍ട്ടിലുണ്ടാകുക. ഇതോടൊപ്പം നിരവധി മനകളുടെയും ഇല്ലങ്ങളുടെയും നാടായ കൈതപ്രം പ്രദേശത്തെയും വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ ജന്മസ്ഥലമായ പാണപ്പുഴയേയും ബന്ധിപ്പിച്ച് സ്റ്റോറി ടെല്ലിങ് ടൂറിസവും ആരംഭിക്കും.നിലവില്‍ പയ്യന്നൂര്‍ കാപ്പാട് ആരംഭിച്ച ടൂറിസം വില്ലേജിനെയും കാനായി അണക്കെട്ടിനെയും ബന്ധിപ്പിച്ച് ബോട്ടിങ്ങും ആലോചനയിലുണ്ട്. മീങ്കുഴി ശുദ്ധജലതടാകത്തില്‍ പെഡല്‍ ബോട്ടിങും ഏര്‍പ്പെടുത്തും. ഇതൊടൊപ്പം മീങ്കുഴി, കാനായി, കൈതപ്രം പ്രദേശങ്ങളിലൂടെ സൈക്കിള്‍ സഫാരി നടത്താനുള്ള പദ്ധതിയും ഇതിന്‍റെ ഭാഗമായി നടത്തും. കൈതപ്രം ഗ്രാമത്തില്‍ നൂറിലേറെ പുരാതന നാലുകെട്ടുകളില്‍ താമസിക്കാന്‍ പറ്റുന്നവയെ കണ്ടെത്തി ഹോം സ്റ്റേകളാക്കി മാറ്റാനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള (സില്‍ക്ക്) യാണ് നിര്‍മാണ ചുമതല ഏറ്റെടുത്തത്. വണ്ണാത്തിപ്പുഴയും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുത്തി നാല് ഘട്ടങ്ങളിലായാണ് ടൂറിസം പദ്ധതി നടപ്പാക്കുക. ശുദ്ധജലസ്രോതസിനും ഗ്രാമീണ സൗന്ദര്യത്തിനും ഒട്ടും മങ്ങലേല്‍പ്പിക്കാതെയാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുക.

    No comments

    Post Top Ad

    Post Bottom Ad