Header Ads

  • Breaking News

    പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ല: സിറ്റി പൊലീസ് കമ്മീഷണർ



    പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. തെളിവുകളാണ് ഒരു കേസിൽ പ്രധാനം. തെളിവ് ലഭിച്ചുകഴിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയവും രീതിയും പൊലീസ് തീരുമാനിക്കും. എവിടെവച്ചു വേണമെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാം.ഈ കേസിൽ മാത്രം ഒരു പ്രത്യേകതയുമില്ല. എല്ലാ കേസിലും നടക്കുന്ന കാര്യമാണ് ഇവിടെയും നടന്നത്. പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ല. ആരായാലും അറസ്റ്റ് ചെയ്യും. പൊതുമുതൽ നശിപ്പിച്ചതിനാണ് അറസ്റ്റ്. ഒരുപാട് നാശനഷ്ടങ്ങളാണ് പ്രതി സൃഷ്ടിച്ചത്.പൊലീസ് വാഹനം തകർത്തു, പിങ്ക് പൊലീസ് വാഹനം നശിപ്പിച്ചു, ബസുകൾ നശിപ്പിച്ചു എന്നിങ്ങനെയുള്ള നാശനഷ്ടങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ സൃഷ്ട്ടിച്ചത്. ഇത്രയധികം കാര്യങ്ങൾ ചെയ്തയാളെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad