ഫിഫ ദ ബെസ്റ്റ് പുരസ്കാരം മെസ്സിക്ക്; ഐതാന ബോണ്‍മറ്റി മികച്ച വനിതാ താരം
ലണ്ടൻ :
ഫിഫയുടെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ലയണല്‍ മെസി. മൂന്നുവട്ടം ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്ന താരമായി മെസി. പോയവര്‍ഷത്തെ ടോപ് സ്കോററായ എര്‍ലിങ് ഹാളന്റിനെ മറികടന്നാണ് നേട്ടം. മെസിക്കും ഹാളന്റിനും ഒരെ വോട്ടുകളായിരുന്നെങ്കിലും കൂടുതല്‍ ഒന്നാം വോട്ടിന്റെ കരുത്തിലാണ് മെസിയെത്തേടി വീണ്ടും പുരസ്കാരമെത്തിയത്. പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 3 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്. എന്നാൽ ലണ്ടനിൽ നടന്ന ചടങ്ങിന് ഹാളണ്ടും മെസ്സിയും എംബപെയും എത്തിയില്ല.
സ്പെയിനിനെ ലോകകിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത അയ്ത്താന ബോന്‍മറ്റിയാണ് മികച്ച വനിത താരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേര്‍സന്‍ മികച്ച പുരുഷ ഗോള്‍കീപ്പറും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മേരി എര്‍പ്സ് മികച്ച വനിത ഗോള്‍കീപ്പറുമായി. പെപ് ഗ്വാര്‍ഡിയോളയാണ് മികച്ച പുരുഷ ടീം പരിശീലകന്‍. ഇംഗ്ലണ്ടിന്റെ സെറീന വീഗ്മാന്‍ മികച്ച വനിത ടീം പരിശീലകയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ബ്രസീല്‍ ടീമിനാണ് ഫെയര്‍ പ്ലെ പുരസ്കാരം. മികച്ച ഗോളിനുള്ള പുഷ്കാഷ് പുരസ്കാരം ബ്രസീലിയന്‍ താരം ഗുല്ലര്‍മെ മുഡ്രുഗ സ്വന്തമാക്കി.
മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എദേഴ്സൻ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും താരമായ മേരി ഏർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗയ്ക്കാണ് മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം. സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്കാരം വംശീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് ബ്രസീൽ പുരുഷ ഫുട്ബോൾ ടീം നേടി
No comments
Post a Comment