തുടങ്ങിയിട്ട് രണ്ടാഴ്ച്‌ചയായി; കെ സ്മാർട്ട് ‘വന്നില്ല.
കണ്ണൂർ : 30 സെക്കൻഡിൽ കെട്ടിട നി ർമാണാനുമതി അടക്കം തദ്ദേശസ്ഥാപന സേവ നങ്ങൾ ഓൺലൈനായി വേഗത്തിലും സുതാ ര്യമായും ലഭ്യമാക്കും എന്ന പ്രഖ്യാപനത്തോടെ ജനുവരി ഒന്നിന് പ്രഖ്യാപിച്ച കെ – സ്മാർട്ട് ണ്ടാഴ്ച പിന്നിട്ടിട്ടും ‘വന്നില്ല’.
കെ സ്‌മാർട്ടിന്റെ പേരിൽ ഡിസംബർ 26 മുതൽ തന്നെ 87 നഗരസഭകളിലും ആറു കോർപറേഷ നുകളിലും എല്ലാ സേവനങ്ങളും നിർത്തിവെച്ചി രിക്കുകയാണ്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയാ യി സംസ്ഥാനത്തെ ഈ തദ്ദേശസ്ഥാപനങ്ങളി ൽ സേവനങ്ങൾ മുഴുവൻ സ്‌തംഭിച്ചു. നേരിട്ട് ന ൽകിയ അപേക്ഷകളിൽ പോലും അധികൃതർ നടപടിയെടുക്കുന്നില്ല.
കെട്ടിട നിർമാണാനുമതി, 300 ചതുരശ്ര മീറ്റർ വ രെയുള്ള കെട്ടിടങ്ങളുടെ നമ്പർ നൽകൽ, നികു തി ഒടുക്കൽ, ജനന – മരണ-വിവാഹ സർട്ടിഫി ക്കറ്റ് നൽകൽ, റെസിഡൻസി സർട്ടിഫിക്കറ്റ് വി തരണം ഉൾപ്പെടെ നിർത്തി. നൂതനവും ആധു നിക സാങ്കേതിക സൗകര്യവുമുള്ള സോഫ്റ്റ് വെയർ എന്ന നിലയിലാണ് കെ- സ്‌മാർട്ടുമായി സർക്കാർ രംഗപ്രവേശം ചെയ്‌തത്.
No comments
Post a Comment