Header Ads

  • Breaking News

    മേയർ തെരഞ്ഞെടുപ്പ് ഇന്ന് എൻ സുകന്യ എൽഡിഎഫ് സ്ഥാനാർഥി, മുസ്‌ലീഹ് മഠത്തിൽ യു ഡി എഫ് സ്ഥാനാർഥി.


    കണ്ണൂർ:കണ്ണൂർ കോർപറേഷനിൽ തിങ്കളാഴ്ച പകൽ 11ന് നടക്കുന്ന മേയർ തെരഞ്ഞടുപ്പിൽ എൽഡി എഫ് സ്ഥാനാർഥിയായി സി പിഐ എമ്മിലെ എൻ സുകന്യ മത്സരിക്കും. എൽഡിഎഫ് കോർപറേഷൻ പാർലമെൻ്ററി പാർടി യോഗമാണ് സുകന്യയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. പൊടിക്കുണ്ട് ഡിവിഷൻ കൗൺ സിലറാണ് സുകന്യ. യുഡിഎഫിനായി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുസ്ലിംലീഗിലെ മുസ്‌ലീഹ് മഠത്തിലാണ്. യുഡിഎഫ് ധാരണ പ്രകാരം
    കോൺഗ്രസിലെ ടി ഒ മോഹനൻ സ്ഥാന മൊഴിഞ്ഞതിനെ തുടർന്നാണ് തെഞ്ഞെടുപ്പ്. കോർപറേഷനിൽ 55 കൗൺസിലർ മാരാണുള്ളത്. യുഡിഎഫിന് 35 അംഗങ്ങളുണ്ട്. (കോൺഗ്രസ് 21, ലീഗ് 14). എൽഡിഎഫ് അംഗസംഖ്യ 19. (സിപിഐഎം 17, സിപിഐ 2).
    ബിജെപിക്ക് ഒരു കൗൺസിലറുണ്ട്.
    കലക്ടർ അരുൺ കെ വിജയനാണ് വരണാധികാരി.

    No comments

    Post Top Ad

    Post Bottom Ad