Header Ads

  • Breaking News

    ബഡ്സ് സ്കൂൾ സംസ്ഥാന കലോത്സവം 'തില്ലാന' ഇന്ന് തുടങ്ങും



    ധർമടം : ബഡ്സ് സ്കൂൾ 5മത് സംസ്ഥാന കലോത്സവം 'തില്ലാന' ശനിയാഴ്ച തുടങ്ങും. ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ രാവിലെ 10-ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

    ജില്ലാതല ബഡ്സ് കലോത്സവ വിജയികളായ മുന്നൂറിലേറെ പ്രതിഭകളാണ് തില്ലാനയിൽ പങ്കെടുക്കുന്നത്. നാല്‌ വേദികളിലായാണ് മത്സരങ്ങൾ.

    വ്യക്തിഗത മത്സര ഇനങ്ങളായി ലളിത ഗാനം, നാടൻ പാട്ട്, നാടോടി നൃത്തം, മിമിക്രി, പ്രച്ഛന്ന വേഷം, ചെണ്ട, കീ ബോർഡ്, പെയിൻറിങ്‌ (ക്രയോൺസ്), പെൻസിൽ ഡ്രോയിങ്‌ എന്നിവയും ഗ്രൂപ്പ് ഇനങ്ങളായി സംഘനൃത്തം, ഒപ്പന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

    ബഡ്സ് സ്ഥാപനങ്ങളിലെ വിവിധ ഉത്‌പന്നങ്ങളുടെ പ്രദർശന വിപണന മേളയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച സമാപിക്കും.

    ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനാണ് കലോത്സവം സംഘടിപ്പിക്കുന്നത്

    No comments

    Post Top Ad

    Post Bottom Ad