Header Ads

  • Breaking News

    കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, അവനെ അത്രയ്ക്കും സ്നേഹിച്ചിരുന്നു’; മകനെ കൊലപ്പെടുത്തിയശേഷം സുചന കൈഞരമ്പ് മുറിച്ചു.


    ഗോവയിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം സ്റ്റാർട്ടപ്പ് സിഇഒ ആയ സുചന സേത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോർട്ട്. നാലു വയസ്സുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. മൂക്കിലെ ഞരമ്പുകളിൽ വീക്കം ഉണ്ടായിട്ടുണ്ട്. ഇത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ തലയിണയോ തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിച്ചതാകാം എന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സുചന കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നാണ് പൊലീസ് വിലയിരുത്തൽ. സുചന താമസിച്ച മുറിയിൽ അപാർട്മെന്റ് ജീവനക്കാർ രക്തക്കറ കണ്ടെത്തിയിരുന്നു. കുട്ടിയെ കൊല്ലാൻ‌ ഉദ്ദേ​ശിച്ചിരുന്നില്ലെന്നാണ് സുചന സേത്ത് പറഞ്ഞത്. കുട്ടിയെ ഭർത്താവിനൊപ്പം വിട്ടയക്കാതിരിക്കാനാണ് ​ഗോവയിലെത്തിയതെന്നാണ് സുചന പൊലീസിനോട് പറഞ്ഞത്.‘കുട്ടിയെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, കാരണം അത്രയ്ക്കും അവനെ സ്നേഹിച്ചിരുന്നു. എന്നാൽ അവൻ പെട്ടെന്ന് മരിച്ചു’ എന്ന് സുചന പറഞ്ഞു. 4 വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സുചന പിടിയിലായത്. 

    No comments

    Post Top Ad

    Post Bottom Ad