സർക്കാർ മേഖലയിലെ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി
സർക്കാർ മേഖലയിലെ കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കരമനയിൽ നിർമാണം ആരംഭിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്റർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ നാല് കോടി തൊണ്ണൂറ്റി ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി. വ്യക്തിയെയും കുടുംബത്തെയും ആഴത്തില്‍ അറിഞ്ഞു കൊണ്ട് ജീവിത വിജയം സാധ്യമാവുന്ന വഴികള്‍ തെരെഞ്ഞെടുക്കാന്‍ സഹായിക്കുന്നതാണിത് എന്നും മന്ത്രി കുറിച്ചു. ആധുനിക സംവിധാനങ്ങളുളളതാണ് ഈ കരിയര്‍ ഡവലപ്പ്മെന്റ് സെന്റർ.ഇതിന്റെ സേവനങ്ങള്‍ തികച്ചും സൗജന്യമാണ് എന്നും മന്ത്രി വ്യക്തമാക്കി.
No comments
Post a Comment