Header Ads

  • Breaking News

    കേരളത്തിന് വീണ്ടും പ്രതീക്ഷയ്ക്ക് വക! കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ അനുവദിച്ചേക്കും


    രാജ്യത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനകീയമായി മാറിയ വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്തും. ഇക്കൊല്ലം 60 പുതിയ വന്ദേ ഭാരത് എക്സ്പ്രസുകളാണ് അവതരിപ്പിക്കുക. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇക്കൊല്ലം വന്ദേ ഭാരത് എത്താൻ സാധ്യത. കഴിഞ്ഞ വർഷം 23 വന്ദേ ഭാരത് ട്രെയിനുകളാണ് അവതരിപ്പിച്ചത്. വന്ദേ ഭാരത് ട്രെയിനുകളുടെയും റേക്കുകളുടെയും നിർമ്മാണ പദ്ധതി പ്രകാരം, 2024-ൽ 70 ട്രെയിനുകൾ കൈമാറും.

    2024 ജൂൺ മാസം മുതൽ 18 പുതിയ റൂട്ടുകളിൽ വന്ദേ ഭാരത് സർവീസ് നടത്തുന്നതാണ്. തുടർന്ന് ജൂലൈ മുതൽ ഓരോ രണ്ടാഴ്ചയിലും പുതിയ റൂട്ടുകൾ അവതരിപ്പിച്ചേക്കും. നവംബർ 15-ന് മുൻപ് 60 ട്രെയിനുകളാണ് കൈമാറുക. നിലവിൽ, കേരളം, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ബീഹാർ എന്നീ സർക്കാറുകൾ റൂട്ടുകൾ ആവശ്യപ്പെട്ട് റെയിൽവേയെ സമീപിച്ചിട്ടുണ്ട്. അതിനാൽ, കേരളത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് സൂചന.

    No comments

    Post Top Ad

    Post Bottom Ad