Header Ads

  • Breaking News

    സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഉദ്‌ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി


    സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഉദ്‌ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പാപ്പനംകോട് ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം സംസ്‌ഥാന സർക്കാരിന്റെ വികസനപദ്ധതികളുടെ ഭാഗമായാണ്. മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്‌ഘാടന വിവരങ്ങൾ കുറിച്ചു.കോടതി ചിത്രങ്ങളും മന്ത്രി പങ്കുവെച്ചു.രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് രാജ്യത്തെ ഏറ്റവും മികച്ച നൈപുണ്യ വികസന ആവാസ വ്യവസ്ഥയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിനു കീഴിൽ ആരംഭിക്കുന്നതാണ് ഡിസ്ട്രിക്ട് സ്‌കിൽ ഡവലപ്മെൻറ് സെന്റർ.എല്ലാ ജില്ലകളിലും സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങാൻ ആണ് തീരുമാനം എന്ന് മന്ത്രി നേരത്തെ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരുന്നു

    No comments

    Post Top Ad

    Post Bottom Ad