Header Ads

  • Breaking News

    വിനോദയാത്രക്ക് പോയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു.


    കാഞ്ഞങ്ങാട് :പുതിയ വളപ്പിലേ സുരേശൻ്റെ മകന്‍ ശ്രാവണ്‍ (19) ആണ് മരിച്ചത്. അമ്മ ജ്യോതി. ബൈക്ക് ഓടിച്ച സുഹൃത്ത് പൈരടുക്കം പി.മണികണ്ഠന്റെ മകന്‍ എം.വി. ആദിത്യന് (19) ഗുരുതരമായി പരിക്കേറ്റു. 

    ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെ ചീമേനി കനിയാന്തോലിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ മറിയുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ശ്രാവണിനെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . കാഞ്ഞങ്ങാട് ശങ്കരാചാര്യയിലെ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍. ഏക സഹോദരി: ശ്രിയ.

    ശ്രാവണും ആദിത്യനും ഉള്‍പ്പെടെ 14 അംഗ സുഹൃത്ത് സംഘം ഏഴ് ബൈക്കുകളിലായി ആലക്കോട് ചാത്തമംഗലം ഹില്‍ സ്റ്റേഷനിലേക്ക് വിനോദയാത്രക്ക് പോവുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad