Header Ads

  • Breaking News

    ഏഴോത്ത് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി



    ഏഴോം :കക്ക വാരാൻ പോയി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അഗ്നി രക്ഷാ സേന ഏഴോം പഞ്ചായത്തിന് സമീപമുള്ള കല്ലക്കുടിയൻ വിനോദ് (47)ൻ്റെ മൃതദേഹം കണ്ടെത്തിയത്.

    കഴിഞ്ഞ ദിവസം 6 മണിയോടുകൂടി രണ്ട് സുഹൃത്തുക്കളോട് കൂടി അകത്തേ കൈ പുഴയിൽ കക്ക വരാൻ ഇറങ്ങിയ വിനോദിനെ പെട്ടെന്ന് ഉണ്ടായ അടിയെഴുക്കിൽ കാണാതാവുകയായിരുന്നു. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും ,മത്സ്യത്തൊഴിലാളികളും നാട്ടുക്കാരും
    തിരച്ചൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad