Header Ads

  • Breaking News

    ഹോമിയോ മരുന്ന് കുപ്പിയിൽ ഹാഷിഷ് ഓയിൽ; കണ്ണൂർ സെൻട്രൽ ജയിലില്‍നിന്ന്‌ മൊബൈൽ ഫോണും ലഹരിയും പിടികൂടി.


    കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ഹാഷിഷ് ഓയിലും മൊബൈൽ ഫോണും പിടികൂടി. കാപ്പ കേസിൽ തടവിലായ പ്രതി സുമേഷിൽ നിന്നാണ് ഹോമിയോ മരുന്നിന്റെ കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിൽ പിടിച്ചത്. ആറ്, ഏഴ് ബ്ലോക്കുകളിൽനിന്നാണ് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.
    കഴിഞ്ഞ ദിവസം ജയിൽ ചാടിയ ലഹരിമരുന്ന് കേസിലെ പ്രതിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്.കഞ്ചാവടക്കമുള്ള ലഹരിമരുന്നുകൾ നേരത്തെ ജയിലിനുള്ളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഹാഷിഷ് ഓയിൽ പോലുള്ള ലഹരി മരുന്ന് പിടികൂടുന്നത് ഇതാദ്യമായാണ്.

    No comments

    Post Top Ad

    Post Bottom Ad