Header Ads

  • Breaking News

    ആധാറിലെ ഫോട്ടോ ഇനി എളുപ്പം മാറ്റാം! ഇക്കാര്യങ്ങൾ അറിഞ്ഞോളൂ


    ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനും ഇന്ന് ആധാർ അനിവാര്യമാണ്. അത്രയും പ്രധാനപ്പെട്ട രേഖയായ ആധാറിലെ ഫോട്ടോ കാണുമ്പോൾ ഭൂരിഭാഗം ആളുകളും തൃപ്തരല്ല. ഇന്ന് ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ, പലർക്കും ഈ ഓപ്ഷനെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. ലളിതമായ പ്രക്രിയകളിലൂടെ ആധാറിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

    പൗരന്മാർക്ക് സ്വന്തമായി ആധാറിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല. ഇതിനായി തൊട്ടടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതാണ്. അതിനു മുൻപ് ഉപഭോക്താവിന് എൻറോൾമെന്റ് ഫോം ഓൺലൈനായി ഡൗൺലോഡ് ചെയ്ത്, ആധാർ കേന്ദ്രത്തിലേക്ക് പോകുന്നതിനു മുൻപ് പൂരിപ്പിക്കാവുന്നതാണ്. ആധാറിലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യണമെന്ന് പരിചയപ്പെടാം.

    • ആദ്യം അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ അല്ലെങ്കിൽ ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക
    • യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ആധാർ എൻറോൾമെന്റ്/കറക്ഷൻ/അപ്‌ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക.
    • ആധാർ എക്‌സിക്യൂട്ടിവിന് ബയോമെട്രിക് ഡീറ്റെയിൽസ് സബ്മിറ്റ് ചെയ്യുക
    • ആധാർ എക്സിക്യൂട്ടീവ് എല്ലാ വിശദാംശങ്ങളും ബയോമെട്രിക് പരിശോധനയിലൂടെ പരിശോധിക്കും.
    • തുടർന്ന് പുതിയ ചിത്രം എന്നതിൽ ക്ലിക്ക് ചെയ്ത്, പുതിയ ചിത്രം ആധാർ നമ്പറിൽ ഉൾപ്പെടുത്തുക. ആവശ്യമെങ്കിൽ നിങ്ങളുടെ തത്സമയ ഫോട്ടോ തന്നെ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
    • 100 രൂപ ഫീസ് അടയ്ക്കുക
    • തുടർന്ന് ആധാർ എക്സിക്യൂട്ടീവ് നിങ്ങൾക്ക് ഒരു യുആർഎൻ ഉള്ള ഒരു അക്നോളജ്മെന്റ് സ്ലിപ്പ് നൽകും
    • ലഭിച്ചിരിക്കുന്ന യുആർഎൻ വഴി നിങ്ങൾക്ക് യുഐഡിഎഐ ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാം
    • 90 ദിവസത്തിനുള്ളിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും

    No comments

    Post Top Ad

    Post Bottom Ad