Header Ads

  • Breaking News

    വാട്സാപ്പ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം ; ആഭ്യന്തരമന്ത്രാലയം



    ന്യൂഡൽഹി :- സാമൂഹികമാധ്യമമായ വാട്‌സാപ്പിലൂടെ സൈബർ കുറ്റകൃത്യങ്ങളിലേക്കും സാമ്പത്തികത്തട്ടിപ്പുകളിലേക്കും നയിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ വിദഗ്ധ പോലീസ് സംഘത്തിൻ്റെ മുന്നറിയിപ്പ്.

    മിസ്ഡ് കോളുകൾ, വീഡിയോ കോളുകൾ, ജോലി വാഗ്ദാനം, നിക്ഷേപപദ്ധതികൾ, ആൾമാറാട്ടം, സ്ക്രീൻ ഷെയറിങ് എന്നിവ വഴിയാണ് പ്രധാനമായും തട്ടിപ്പുനടക്കുന്നതെന്ന് ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ബി.പി.ആർ.ഡി) വ്യക്തമാക്കി. ആധികാരികത പരിശോധിക്കാതെ വാട്‌സാപ്പിലെ അജ്ഞാത സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് ബി.പി.ആർ.ഡി അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad