ജില്ലയിലെ അപകട മേഖലകളിൽ റോഡ് സുരക്ഷാ വിദഗ്‌ധർ പരിശോധന നടത്തി
കണ്ണൂർ :- ജില്ലയിലെ അപകട മേഖലകളിൽ റോഡ് സുരക്ഷാ വിദഗ്‌ധർ പരിശോധന നടത്തി. ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ തീരുമാനം അനുസരിച്ചാണ് അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
കോഴിക്കോട് എൻഐഐടിയിലെ ഡോ.അഞ്ചനേയുലു, ഡോ.ശിവകുമാർ, ആർടിഒ സി.യു മുജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ ഇന്നലെ രാവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നടപടികൾ സംബന്ധിച്ച് നിർദേശം നൽകി. പള്ളിക്കുളം, പാപ്പിനിശ്ശേരി, കണ്ണപുരം പാലം, മേലെ ചൊവ്വ, കണ്ണമൊട്ട, കൂടാളി, ചാലോട്, കൂത്തുപറമ്പ്, കതിരൂർ എന്നിവിടങ്ങളിൽ സന്ദർശിച്ചു.
അപകട സാധ്യതകൾക്ക് ഇടയാക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചും ഇവിടങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നത് സംബന്ധിച്ചും സംഘം ചർച്ച ചെയ്തു. പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനു ശേഷം ജില്ലാ റോഡ് സുരക്ഷാ കൗൺസിലിൻ്റെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്ന് മെംബർ സെക്രട്ടറി കൂടിയായ എൻഫോഴ്സസ്മെന്റ് ആർടിഒ സി.യു മുജീബ് അറിയിച്ചു. കെഎസ്ടിപി എൻജിനീയർമാരായ ആശിഷ് കുമാർ, റസൽ, ടെക്നിക്കൽ മെംബർ ഹരീന്ദ്രൻ, വിശ്വ സമുദ്ര എൻജിനീയർമാർ, മോട്ടർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
No comments
Post a Comment