പൊലീസ് മര്‍ദനം അഴിച്ചുവിട്ടു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ 'കള്ളക്കേസ് ചുമത്തി’; രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പൊലീസിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് മര്‍ദനം അഴിച്ചുവിട്ടെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്നും രാഹുല്‍ ആരോപിച്ചു. പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി മാറിയിരിക്കുന്നുവെന്നും തങ്ങളെല്ലാം കുന്തവും പടച്ചട്ടയുമായി നില്‍ക്കുന്ന പടയാളികളായി മാറിയെന്നുള്ള പൊലീസിന്റെ ജനാധിപത്യബോധമില്ലായ്മ പഴയ രാജവാഴ്ച അനുസ്മരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
സമരം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ ഗൂഢാലോചന കേസെടുക്കുന്നു. സര്‍ക്കാരിനെതിരായ സമരത്തില്‍ യുവതയെ നയിക്കാന്‍ കോണ്‍ഗ്രസുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന് തെളിയിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ രാഹുല്‍ വെല്ലുവിളിച്ചു. ആശുപത്രിയില്‍ ഒന്നിച്ചു പോകാമെന്നും വെല്ലുവിളി ഏറ്റെടുക്കണമെന്നും രാഹുല്‍ പറഞ്ഞു. കോടതിയില്‍ തന്നെ പരാതി കൊടുക്കട്ടയെന്ന് അദ്ദേഹം പറഞ്ഞു.
No comments
Post a Comment