ജാഗ്രതൈ ; പറശ്ശിനിക്കടവിൽ സ്‌കൂട്ടറിലെത്തിയയാൾ വായോധികയുടെ മാല കവർന്നു, തളിപ്പറമ്പിലും കവർച്ചാശ്രമം
തളിപ്പറമ്പ് :- പറശ്ശിനിക്കടവിൽ സ്‌കൂട്ടറിലെത്തിയ യുവാവ് വയോധികയുടെ മൂന്നര പവൻ്റെ മാല കവർന്നു. തളിപ്പറമ്പിലും കവർച്ചശ്രമം നടന്നു. ഇന്നലെ രാവിലെ 9.30 ഓടെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള കാപ്പാടൻ കലശക്കാരൻ കെ.കെ രാധയാണ് (75) കവർച്ചക്കിരയായത്. വീടിന് സമീപത്തെ കൃഷിയിടത്തിൽ പോയി മടങ്ങുമ്പോൾ സ്‌കൂട്ടറിൽ പിന്നാലെ എത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
ഇതിന് മുൻപാണ് തളിപ്പറമ്പ് പ്ലാസ ജംക്‌ഷന് സമീപം കവർച്ച ശ്രമം നടന്നത്. ജോലിസ്‌ഥലത്തേക്കു നടക്കുകയായിരുന്ന മഴൂർ സ്വദേശി സൗമ്യയുടെ (37) മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. സ്‌കൂട്ടറിൽ കടന്നുപോയ യുവാവ് തിരിച്ച് വന്ന് ഒരാളുടെ വീട് ചോദിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ മാല നഷ്ടപ്പെട്ടില്ല. സ്‌കൂട്ടറിൽ കടന്നുകളഞ്ഞ ഇയാളെ നാട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസിന് ഹെൽമറ്റ് വച്ച് സ്‌കൂട്ടറിൽ കടന്ന് പോകുന്ന യുവാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്‌തമല്ല. പറശ്ശിനിക്കടവിൽ കവർച്ചക്കിരയായ രാധയെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ ഇയാൾ തന്നെയാണ് കവർച്ച നടത്തിയതെന്ന് സംശയം പ്രകടിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment