Header Ads

  • Breaking News

    കണ്ണൂരില്‍ വധശ്രമ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍.


    മയ്യില്‍: മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വധശ്രമക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി കൊച്ചി പളളി സ്വദേശി ദാറുല്‍ അമാനില്‍ സെക്കാല്‍ ഹൗസില്‍ ഹനീസാ(31)ണ് അറസ്റ്റിലായത്.

    കഴിഞ്ഞ ജനുവരി പതിനാറിന് കണ്ണാടിപറമ്പ് പുല്ലൂപ്പിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഹനിസ്. പുല്ലൂപ്പി സ്വദേശി പുളിക്കല്‍ ഷെരീഫിനെ(35) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ മയ്യില്‍ സി. ഐ ടി.പി സുമേഷും സംഘവും തിങ്കളാഴ്ച്ച പുലര്‍ച്ചെ പുല്ലൂപ്പിയില്‍ നിന്നും അറസ്റ്റു ചെയ്തത്.കേസന്വേഷണ സംഘത്തില്‍ എസ്. ഐ പ്രശോഭ്, സി.പി.ഒ വിജിലും പങ്കെടുത്തു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.അക്രമത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ രഹസ്യ വിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് റെയ്ഡ് നടത്തി പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad