Header Ads

  • Breaking News

    പയ്യന്നൂരിൽ മൊബൈൽഷോപ്പിൻ്റെ ഷട്ടർ കുത്തിതുറന്ന് പണവും മൊബൈൽഫോണുകളും കവർന്ന കേസ് ; പോലീസ് ആന്ധ്രപ്രദേശിലെത്തി പ്രതിക്കായി തെരച്ചിൽ തുടങ്ങി robbery



    പയ്യന്നൂര്‍: പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ മൊബൈൽഷോപ്പിൻ്റെ ഷട്ടറിൻ്റെ പൂട്ട് മുറിച്ച് പണവും മൊബൈൽഫോണുകളും കവർച്ച നടത്തിയ
    അന്തർ സംസ്ഥാന മോഷ്ടാവിനെ കണ്ടെത്താൻ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസും സംഘവും ആന്ധ്രപ്രദേശിലെത്തി പ്രതിക്കായി തെരച്ചിൽ തുടങ്ങി.

    കർണ്ണാടക ബൽത്തങ്ങാടി സ്വദേശിയായ യുവാവാണ് മോഷണത്തിന് പിന്നിലെന്ന് സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ നിന്നും ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയ വിരലടയാള ങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു.

    പയ്യന്നൂർ പഴയ ബസ്‌സ്റ്റാന്റ് പരിസരത്തെ കോറോം ചാലക്കോട് സ്വദേശി ടി. പി. കെ. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ സോണിൽ ഇക്കഴിഞ്ഞ നവംമ്പർ 17 ന് രാത്രിയിലാണ് കവർച്ച നടത്തിയത്.

    ഷട്ടറിൻ്റെ പൂട്ട് തകർത്ത പ്രതി അകത്ത് കടന്ന് ക്യാബിനിലെ മേശയിൽ സൂക്ഷിച്ച70,000 രൂപയും മൊബൈൽ ഫോണുകളുമാണ് കവർന്നത്.തുടർന്ന് തീവണ്ടി മാർഗം രക്ഷപ്പെടുകയായിരുന്നു. പിന്നീട് മലപ്പുറം കൊണ്ടോട്ടിയിലെ എൻ.സുലൈമാൻ്റെ ഉടമസ്ഥതയിലുള്ള ഫോൺ ഹബ്ബിൽ
    നവമ്പർ 30 ന് പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കുമിടയിൽ കവർച്ച നടത്തി.പരാതിയിൽ കേസെടുത്ത കൊണ്ടോട്ടി പോലീസ്
    എസ്.ഐ. ഫാസിൽ റഹ്മാന്റെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കർണ്ണാടകയിലേക്ക് കടന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കർണ്ണാടക പോലീസിന്റെ സഹായത്തോടെ ഇയാളുടെ താമസസ്ഥലമായ ബൽത്തങ്ങാടിയിലും ബാംഗ്ലൂരിലുംമറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

    പയ്യന്നൂരിലെ മൊബൈൽ ഷോപ്പിൽ
    നിന്നും ഫോറൻസിക് വിഭാഗത്തിന് 22 വിരലയാളങ്ങൾ ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മോഷണത്തിന് പിന്നിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കർണ്ണാടക ബൽത്തങ്ങാടിയിലെ ഹരീഷ് ആണെന്ന് തിരിച്ചറിഞ്ഞത്.

    കൈക്കും കാലിനും സ്വാധീന കുറവുള്ള മോഷ്ടാവിൻ്റെ ഫോട്ടോയും പോലീസിന് ലഭിച്ചിരുന്നു. ആന്ധ്ര, കർണ്ണാടക പോലീസിൻ്റെ സഹായത്തോടെ മോഷ്ടാവിനെ വലയിലാക്കാനുള്ള ശ്രമത്തിലാണ് പയ്യന്നൂർ പോലീസ്.
    വയനാട്ടിൽ മാനന്തവാടിയിലും ഇരിട്ടി, പേരാവൂർ, തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലും സമാനമായ രീതിയിൽ ഇയാൾ കവർച്ച നടത്തിയിട്ടുണ്ട്.




    No comments

    Post Top Ad

    Post Bottom Ad