തലശ്ശേരി നഗരസഭയിൽ ലൈഫ് പദ്ധതിയിൽ 100 കുടുംബങ്ങൾക്ക് സ്വപ്നസാഫല്യം
തലശേരി:തലശേരി നഗരസഭാ ലൈഫ് പദ്ധ തിയിൽ നിർമിച്ച 100 വീടുകളുടെ താക്കോൽ കൈമാറ്റവും ഗുണഭോ ക്താക്കളുടെ നഗരസഭാതല സംഗമവും നടന്നു. കോടിയേരി ബാലകൃ ഷ്ണൻ സ്മാരക നഗരസഭാ ടൗൺ ഹാളിൽ സ്പീക്കർ എ എൻ ഷംസീർ
താക്കോൽ കൈമാറി. നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി അധ്യക്ഷയായി.
52 വാർഡുകളിൽ 460 ഗുണഭോക്താക്കളൾക്കാണ് ലൈഫിൽ വീടുനിർമാണം ആരംഭിച്ചത്. 333 പേർക്ക് നിർമാണം പൂർത്തിയാക്കി. ബാക്കിയുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ടി സി അബ്ദുൾ ഖിലാബ്, കൗൺസിലർ ടി വി റാഷിദ, സി കെ രമേശൻ, അഡ്വ. നി ഷാദ്, എം പി അരവിന്ദാക്ഷൻ, സി കെ പി മമ്മു, എം പി സുമേഷ്, കെ വിനയരാജ്, ബി പി മുസ്തഫ, വർക്കി വട്ടപ്പാറ, രമേശൻ ഒതയോത്ത്, സി ഡിഎസ് ചെയർപേർ സൺ സനില സജീവൻ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതവും എൻ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
No comments
Post a Comment