പാസഞ്ചർ തീവണ്ടികളിൽ കുറഞ്ഞ നിരക്ക് 10 രൂപയാകും
കണ്ണൂർ :- കേരളത്തിലെ മെമു, എക്സ്‌പ്രസ് തീവണ്ടികളിൽ (പഴയ പാസഞ്ചർ) കുറഞ്ഞനിരക്ക് 10 രൂപയാക്കുന്നു. കോവിഡ് ലോക്‌ഡൗണിന് മുമ്പുള്ള നിരക്കാണിത്. നിലവിൽ 30 രൂപയാണ്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം വന്നു. ഏതൊക്കെ വണ്ടികളിലാണെന്ന പട്ടിക വന്നിട്ടില്ല.
കമേഴ്സ്യൽ വിഭാഗം കംപ്യൂട്ടർ സംവിധാനത്തിൽ ചുരുങ്ങിയ നിരക്ക് 10 രൂപയായി. റെയിൽവേയുടെ യു.ടി.എസ് ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'ഓർഡിനറി' വിഭാഗം എന്ന ഓപ്ഷൻ വന്നു. ഇതിൽ കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്കുള്ള നിരക്ക് 10 രൂപയാണ്.
10 രൂപയ്ക്ക് 45-കിലോമീറ്റർ സഞ്ചരിക്കാം. അടുത്ത 25-കിലോമീറ്ററിൽ അഞ്ചുരൂപ വർധിക്കും. നിലവിൽ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 30 രൂപ നൽകണം. ബസിൽ ഇത് 18 രൂപയാണ്. 200 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുന്ന കേരളത്തിലെ 11 പാസഞ്ചർ വണ്ടികൾ ഇപ്പോൾ എക്‌സ്പ്രസാണ്. 12 മെമു തീവണ്ടികളാണുള്ളത്.
No comments
Post a Comment