Header Ads

  • Breaking News

    പോലീസ് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തിൽ കൂടുതലുള്ള അവധിക്ക് നിയന്ത്രണം


    സംസ്ഥാനത്തെ പോലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പുറത്തിറക്കി. 15 ദിവസത്തിൽ അധികം അവധി എടുക്കുന്ന എല്ലാ അപേക്ഷകളും ഡിവൈഎസ്പ‌ി മുഖാന്തരം സമർപ്പിക്കണമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. നിരവധി പേരാണ് ഒരേ സ്റ്റേഷനിൽ നിന്നും അവധിക്കായി അപേക്ഷ സമർപ്പിക്കുന്നത് എന്നും ഇനിമുതൽ അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് അവധി അത്യാവശ്യമാണോ എന്ന് പരിശോധിക്കണമെന്നും അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുമ്പോൾ ലീവ് റോൾ സമർപ്പിക്കണമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഇറക്കിയ ഉത്തരവിൽ പറയുന്നു

    No comments

    Post Top Ad

    Post Bottom Ad