Header Ads

  • Breaking News

    മാഹി- മുഴപ്പിലങ്ങാട് ബൈപാസ് റോഡ് നിര്‍മാണ കമ്പനി 20 ദിവസത്തിനകം റോഡ് എൻഎച്ചിന് കൈമാറും


    മാഹി : നിർദിഷ്ട മുഴപ്പിലങ്ങാട്-മാഹി ബൈപാസില്‍ മാഹി റെയില്‍വേ മേല്‍പ്പാലത്തിന്‍റെ പണിയും പൂർത്തിയായി. റെയില്‍വേ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ പൂര്‍ണമായും സ്ഥാപിച്ച്‌ ടാറിംഗ് നടത്തി.
    ബൈപാസുമായി ബന്ധപ്പെട്ട 98 ശതമാനം പണിയും പൂർത്തിയായിക്കഴിഞ്ഞു. ഇനി അത്യാവശ്യം മിനുക്കുപണികള്‍ മാത്രമാണുള്ളത്. 20 ദിവസത്തിനകം കരാർ കമ്പനി ബൈപാസ് ദേശീയപാത വിഭാഗത്തിന് കൈമാറുമെന്നാണ് വിവരം.

    മാഹി റെയില്‍വേ മേല്‍പ്പാലം നിർമാണമായിരുന്നു ബൈപാസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ഏറ്റവും ബുദ്ധമുട്ടേറിയ ജോലി. ട്രെയിനുകളുടെ സമയക്രമീകരണം ഉള്‍പ്പെടെയുള്ളവ നടത്തിയാണ് നിർമാണം പൂർത്തീകരിച്ചത്.

    ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി പാത ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നാണ് വിവരം. വിപുലമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി കണ്ണൂർ എടക്കാട് നടക്കുന്ന പരിപാടിയില്‍ ബൈപാസ് ഉദ്ഘാടനം നടത്തിയേക്കുമെന്നാണ് സൂചന. ദേശീയപാത അഥോറിറ്റി ഇതുസംബന്ധമായ പ്രഖ്യാപനം അടുത്തുതന്നെ നടത്തും.

    അതേ സമയം മുഴപ്പിലങ്ങാട്, ബാലം, കൊളശേരി, കുട്ടിമാക്കൂല്‍, പള്ളൂർ, മാഹി, കക്കടവ്, അഴിയൂർ തുടങ്ങിയ സ്ഥലങ്ങളില്‍ സർവീസ് റോഡുകളുടെ പ്രവൃത്തിയാരംഭിച്ചിട്ടില്ല. ഭൂമി വിട്ടുകിട്ടാത്തതാണ് കാരണം. ഭൂമി വിട്ടുകിട്ടിയാല്‍ ഇവയുടെ പണിയും പൂർത്തിയാക്കും.

    No comments

    Post Top Ad

    Post Bottom Ad