അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്, ഏഴ് ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം: അവസാന തിയതി മാര്‍ച്ച് 21
കരസേനയിലേക്ക് അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ (യോഗ്യത: 10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്‌നിവീര്‍ ഓഫീസ് അസി/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഫെബ്രുവരി 13ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 21-ന് മുമ്പായി
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓണ്‍ലൈന്‍ CEE), റിക്രൂട്ട്‌മെന്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് പ്രൊഫൈല്‍ സഹിതം അപേക്ഷിക്കുക.
ഏപ്രില്‍ 22-മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കും. ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്
No comments
Post a Comment