ഫെബ്രുവരി 23 മുതല്‍ പുതിയ മലയാള സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സിനിമ നിര്‍മാതക്കളുടെ നടപടികള്‍ തിയറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയെന്ന് ഫിയോക് അറിയിച്ചു.
ഇഷ്ടമുള്ള പ്രോജക്ടര്‍ വയ്ക്കാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് കഴിയുന്നില്ല. നവീകരിക്കുന്ന തീയേറ്ററുകള്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥ. പ്രൊഡ്യൂസര്‍സ് അസോസിയേഷന്റെ പുതിയ തീരുമാനം മൂലം തീയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
No comments
Post a Comment