ഐസിയുവിൽ പ്രവേശിപ്പിച്ച 24 കാരി പീഡനത്തിനിരയായി; നഴ്സിംഗ് അസിസ്റ്റൻ്റ് കസ്റ്റഡിയിൽ
സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന 24 കാരി പീഡനത്തിനിരയായി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റാണ് യുവതിയെ പീഡിപ്പിച്ചത്. പുലർച്ചെ നാലിന് ഐസിയുവിൽ എത്തിയ പ്രതി മയക്കുമരുന്ന് കുത്തിവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ചിരാഗ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുതിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ പ്രതി ചിരാഗ് ഐസിയുവിൽ എത്തി. തുടർന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ മയക്കുമരുന്ന് കുത്തിവച്ച് ഉറക്കി.
രാവിലെ ഭർത്താവ് വിളിച്ചപ്പോഴാണ് പെൺകുട്ടിക്ക് ബോധം വരുന്നത്. ഉടൻ നടന്ന കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചു. പരാതിപ്പെട്ടപ്പോൾ ആശുപത്രി ജീവനക്കാരും മാനേജ്‌മെൻ്റും ഭീഷണിപ്പെടുത്തിയതായി ഇരയായ യുവതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിലെ സിസിടിവികൾ പരിശോധിച്ച് വരികയാണ്. സിസിടിവികൾ ബെഡ് ഷീറ്റ് കൊണ്ട് മറച്ച നിലയിലാണെന്നും പൊലീസ്.
No comments
Post a Comment