വിമാനം ഇറങ്ങി 30 മിനിറ്റിനകം ബാഗേജ് ലഭ്യമാക്കണമെന്ന് നിർദേശം
വിമാന യാത്രക്കാർക്ക് വിമാനം ഇറങ്ങി 30 മിനിറ്റിനകം അവരുടെ ബാഗേജുകൾ ലഭിച്ചെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ പുതിയ നിർദേശം.ഏഴ് എയർലൈനുകൾക്കാണ് ബാഗേജ് വൈകുന്നെന്ന പരാതിയെ തുടർന്ന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഫെബ്രുവരി 26നകം ആവശ്യമായ ക്രമീകരണങ്ങളൊരുക്കണമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. വിമാനത്തിന്റെ എൻജിൻ അടച്ച് 10 മിനിറ്റിനുള്ളിൽ ആദ്യ ബാഗേജ് ബെൽറ്റിലെത്തണം. 30 മിനിറ്റിനുള്ളിൽ അവസാനത്തെ ബാഗ് എത്തിയിരിക്കണമെന്നാണ് നിർദേശം.
No comments
Post a Comment