ഓൺലൈൻ വഴി ഫ്രൂട്ട്സ് വാങ്ങാൻ ശ്രമിച്ച കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് 44,550 രൂപ നഷ്ടമായി.
കണ്ണൂർ : സമൂഹമാധ്യമത്തിലെ പരസ്യം വഴി ഡ്രൈ ഫ്രൂട്ട്സ് വാങ്ങാൻ ശ്രമിച്ച കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് 44,550 രൂപ നഷ്ടമായി. പരസ്യത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ വെബ്സൈറ്റിലേക്ക് പ്രവേശിച്ചു. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതോടെയാണ് പണം നഷ്ടമായത്.ആമസോണിൽനിന്ന് റീഫണ്ട് തുക ലഭിക്കാൻ വ്യാജ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച വളപട്ടണം സ്വദേശിക്ക് 50,000 രൂപ നഷ്ടമായി. ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ചത് വ്യാജ കസ്റ്റമർ കെയർ നമ്പറായിരുന്നു. വിളിച്ചപ്പോൾ തട്ടിപ്പുകാർ പരാതിക്കാരന്റെ ഫോണിൽ എനിഡസ്ക് എന്ന സ്‌ക്രീൻ ഷെയർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ചു.
No comments
Post a Comment