പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാത്തതിന് കേന്ദ്രം പിഴയായി പിരിച്ചത് 601 കോടി
2023 ജൂലൈ ഒന്നുമുതൽ 2024 ജനുവരി 31വരെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്ര സർക്കാർ പിഴ ഈടാക്കി. 601.97 കോടി രൂപയാണ് പിരിച്ചെടുത്തത് എന്നാണ് കണക്കുകൾ.
ഇപ്പോഴും ആധാറുമായി ബന്ധിപ്പിക്കാനായി 11.48 കോടി പാൻ കാർഡുകൾ ഉണ്ട്. ഈ വിവരം ലോക്‌സഭയെ അറിയിച്ചത് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയാണ്. ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു. 1000 രൂപയായിരുന്നു കാലതാമസം വരുത്തിയവർക്കുള്ള പിഴ. ആധാർ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നികുതിദായകരുടെ പാൻ 2023 ജൂലായ് 1 മുതൽ പ്രവർത്തനരഹിതമാകുമെന്നും അത്തരം പാൻ പണം തിരികെ നൽകില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ടിഡിഎസും ടിസിഎസും ഉയർന്ന നിരക്കിൽ കുറയ്ക്കാനും ശേഖരിക്കാനും സാധ്യതയുണ്ട്.
No comments
Post a Comment