നിയമ വിരുദ്ധമായി മാറ്റം വരുത്തി ഓടിയ കാർ മട്ടന്നൂരിൽ പിടിയിൽ; ഡ്രൈവറുടെ ലൈസൻസ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തു, 7500രൂപ പിഴയും.
മട്ടന്നൂർ :നിയമവിരുദ്ധമായി വാഹനത്തിന്റെ സൈലന്‍സറിന് മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ച് ഓടിയ കാറിന് 7500 രൂപ പിഴയും ഡ്രൈവര്‍ക്ക് ഒരു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഷനും. മട്ടന്നൂരിൽ മോട്ടോര്‍ വെഹിക്കിള്‍ സ്‌ക്വാഡ് പരിശോധനയിലാണ് കാര്‍ കസ്റ്റഡിയിലായത്.
നിര്‍ത്താതെ പോയ വാഹനത്തെ സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിമാനത്താവള പരിസരത്തു നിന്ന് ഉള്‍പ്പെടെ ഈ വാഹനത്തിനെതിരേ നേരത്തെ പരാതി ഉണ്ടായിരുന്നതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് വ്യക്തമാക്കി.
No comments
Post a Comment