പാർക്ക് ചെയ്തിരുന്ന ട്രക്ക് മുന്നോട്ട് നീങ്ങി; അമ്മയോടൊപ്പം നടന്നുപോവുകയായിരുന്ന 9 വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദിലെ അൽവാളിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റോഡരികിലെ ഒരു സൂപ്പർ മാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രക്ക് റോഡിന് തിരശ്ചീനദിശയിൽ മൂന്നോട്ട് നീങ്ങുകയായിരുന്നു.
റോഡിന്റെ മറുവശക്ക് കൂടി അമ്മയോടൊപ്പം നടന്നുനീങ്ങുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ ടയർ കയറിയിറങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിഭ്രാന്തയായ അമ്മ നിസ്സഹായയി കുട്ടിയെ പിടിച്ചുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഓടിക്കൂടിയ നാട്ടുകാര്‍ ബാലനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ ട്രക്ക്. വാഹനം നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ഇറങ്ങിപ്പോയിരുന്നു. വാഹനം നിർത്തി പോയപ്പോൾ ഇയാൾ ഹാന്റ് ബ്രേക്ക് ഉപയോഗിക്കാതിരുന്നതാണോ അതോ ബ്രേക്ക് തകരാറായതാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
No comments
Post a Comment