Header Ads

  • Breaking News

    ഗതാഗത കമ്മീഷണറെ ശകാരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍; സംഭവം ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള ചർച്ചയ്ക്കിടെ


    ഗതാഗത കമ്മീഷണറിനെ ശാസിച്ച് മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള യോഗത്തിനിടെയാണ് സംഭവം. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച.

    ഏപ്രിലിൽ ഇത്തരം സെൻ്ററുകൾ തുടങ്ങണമെന്ന് കേന്ദ്രം അറിയിച്ചതായി ട്രാൻസ്പോർട്ട് കമീഷണർ മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം ഉത്തരവായി ഇറങ്ങിയോ എന്നായിരുന്നു ചർച്ചക്കിടെ മന്ത്രിയുടെ ചോദ്യം. ഉത്തരവില്ലെന്ന് മറുപടി നൽകിപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം.

    എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്വത്തോടെയോ ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കാമെന്നാണ് കേന്ദ്ര നിർദേശം .

    കേന്ദ്ര സർക്കാർ നയമാണെന്നും സമയം നീട്ടി ചോദിച്ചതാണെന്നും കമ്മീഷണര്‍ പറഞ്ഞുവെങ്കിലും മന്ത്രി വഴങ്ങിയില്ല. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയുമായ ബിജു പ്രഭാകറുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മന്ത്രി കെബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ച സംഭവമുണ്ടായത്

    No comments

    Post Top Ad

    Post Bottom Ad