കണ്ണൂർ- മയ്യിൽ- കണ്ണാടിപ്പറമ്പ് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
കണ്ണൂർ:നാറാത്ത് കാക്കത്തുരുത്തിയിൽ ഒരുസംഘം ആളുകൾ സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാട്ടൂർ- മയ്യിൽ-പുതിയ തെരു-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ പണിമുടക്ക് പിൻവലിക്കാൻ ചർച്ചയിൽ തീരുമാനം. മയ്യിൽ എസ്ഐയുടെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയൻ ഭാരവാഹികൾ, ബസ്സുട മകൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് പണിമുടക്ക് ഒഴിവാക്കാൻ തീരു മാനിച്ചത്. പാർവതി ബസ് ജീവനക്കാരായ ഡ്രൈവർ നിധീഷ് 30), കണ്ടക്ടർ നിവേദ് (29) എന്നിവരെയാണ് മർദിച്ചത്. സ്വർണമാല നഷ്‌ടപ്പെട്ടുവെന്ന ഡ്രൈവറുടെ പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, വ്യാഴാഴ്ച മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് വാട്‌സാപ്പ് പ്രചാരണം നടക്കുകയാണ്. ബസ് തൊഴിലാളികൾ ജോലിക്ക് ഹാജരാകണമെന്നും ജോലി ചെയ്യാനാവശ്യ മായ സംരക്ഷണം പൊലീസ് നൽകണമെന്നും മോട്ടോർ ട്രാൻ – സ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കണ്ണൂർ സിറ്റി ഡിവിഷൻ കമ്മിറ്റി അഭ്യർഥിച്ചു. ഒത്തുതീർപ്പുമായി സഹകരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു
No comments
Post a Comment