Header Ads

  • Breaking News

    കണ്ണൂർ കെ എസ് ആർ ടി സിയുടെ വിനോദ യാത്രകൾക്ക് പ്രിയമേറുന്നു


    കണ്ണൂർ : ആനവണ്ടി വിനോദയാത്ര സഞ്ചാരികൾക്ക് പ്രിയമേറുന്നു. കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വിനോദ യാത്ര ജില്ലയിൽ രണ്ട് വർഷത്തിനിടെ 400 എണ്ണം പിന്നിട്ടു.

    രണ്ടര കോടി രൂപ വരുമാനവും നേടി. പ്രധാനമായും മൂന്ന് ദ്വിദിന പാക്കേജും നാല് ഏകദിന പാക്കേജുകളുമാണ് കണ്ണൂർ ഡിപ്പോക്ക് കീഴിൽ നടത്തുന്നത്.

    മാർച്ച് ഏഴ്, 28 തീയതികളിൽ ഗവിയിലേക്കും വാഗമൺ- മൂന്നാറിലേക്കും മൂന്നാർ- കാന്തല്ലൂരിലേക്കും യാത്രയുണ്ട്. യഥാക്രമം 10-നും 31-നും തിരിച്ച് എത്തും.

    ഗവി യാത്ര വൈകിട്ട് അഞ്ചിന് പുറപ്പെടും. പാക്കേജിൽ താമസവും ഭക്ഷണവും ലഭിക്കും. വാഗമൺ -മൂന്നാർ യാത്ര വൈകീട്ട് ഏഴിന് പുറപ്പെടും.

    ഞായറാഴ്ചകളിൽ മുടക്കമില്ലാതെ വയനാട്ടിലേക്ക് പാക്കേജ് യാത്ര തുടരുന്നുണ്ട്. മുത്തങ്ങ വന്യജീവി സാങ്കേതത്തിലൂടെ രാത്രി യാത്രയുമുണ്ട്. മാർച്ച് ഒൻപതിന് പുലർ‌ച്ചെ 5.45-ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ മൂന്നോടെ കണ്ണൂരിൽ തിരിച്ച് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

    ബുക്കിങ്ങിന് ഫോൺ:
    9496131288, 8089463675

    No comments

    Post Top Ad

    Post Bottom Ad