സ്‌കൂളുകളിൽ വാട്ടർ ബെൽ ഇന്ന് മുതൽ
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ ക്ലാസ് സമയത്ത് കുട്ടികൾ വെള്ളം കുടിക്കുന്നത് ഉറപ്പ് വരുത്താൻ വാട്ടർ ബെൽ ഇടവേള തിങ്കളാഴ്ച മുതൽ നടപ്പാക്കും.
നിലവിലെ ഇടവേളകൾക്ക് പുറമെ പുതിയ ഇടവേള കൂടി അനുവദിക്കാൻ സർക്കുലർ പുറത്തിറങ്ങി. അഞ്ച് മിനിറ്റ് സമയമാണ് ഇടവേള. രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ട് മണിക്കും വാട്ടർ ബെൽ മുഴങ്ങും.
വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികൾക്ക് സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കണമെന്നും സർക്കുലർ വ്യക്തമാക്കി.
No comments
Post a Comment