Header Ads

  • Breaking News

    പഴങ്ങളും പച്ചക്കറികളും കടകളില്‍ വിറ്റാല്‍മതി-കര്‍ശന നടപടികളുമായി തളിപ്പറമ്പ് നഗരസഭ



    തളിപ്പറമ്പ്: അനധികൃതമായി റോഡരികില്‍ പഴം-പച്ചക്കറി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ നടപടി ശക്തമാക്കി.

    ഇത്തരത്തില്‍ കുപ്പം മുതല്‍ ഏഴാംമൈല്‍ വരെ ദേശീയപാതരോരത്ത് കച്ചവടം നടത്തുന്നവരുടെ വില്‍പ്പനസാധനങ്ങല്‍ നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ എ.പി രഞ്ജിത്ത്കുമാറിന്റെയും പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ലതീഷിന്റെയും നേതൃത്വത്തിലാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്.

    എല്ലാവിധ ലൈസന്‍സുകളും കച്ചവടത്തിനാവശ്യമായ രേഖകളുമായി കച്ചവടം നടത്തുന്നവര്‍ക്ക് തെരുവ് കച്ചവടം ബാധിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു.

    ഇതനുസരിച്ച് നഗരസഭാ അധികൃതര്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച കച്ചവടക്കാരുടെ സാധനങ്ങളാണ് പിടിച്ചെടുത്തത്.

    അനധികൃതമായ പഴം-പച്ചക്കറി വ്യാപാരം അനുവദിക്കില്ലെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad