കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടാൻ ബൈക്ക് എത്തിച്ച സംഭവം ; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ :- സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്ന് കേസിലെ പ്രതി കൊയ്യോട് സ്വദേശി ഹർഷാദിന് തടവുചാടാൻ ബൈക്ക് എത്തിച്ച ബന്ധു സി.കെ റിസ്വാനെ (30) പോലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തനെ കസ്റ്റഡിയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജി സ്ട്രേറ്റ് അനുവദിച്ചത്. കണ്ണൂർ അസി. കമ്മിഷണർ കെ.വി വേണു ഗോപാൽ, ടൗൺ പോലീസ് ഇൻസ്പെക്ടർ സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു.
ഹർഷാദിനെ ബൈക്കിൽ രക്ഷപ്പെടുത്തിയ സുഹൃത്തിനെക്കുറിച്ചാണ് പ്രധാനമായും പോലീസ് ചോദിച്ചറിയുന്നത്. കഴിഞ്ഞദിവസമാണ് റിസ്വാൻ കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ കീഴടങ്ങിയത്. ഗൂഢാലോചന കുറ്റം ചുമത്തി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ജനുവരി 14-ന് രാവിലെ 7.45-ന് ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ജയിൽ ചാടിയത്. മയക്കുമരുന്ന് കേസിൽ വടകര കോടതി 10 വർഷം ശിക്ഷിച്ചതായിരുന്നു. പത്രക്കെട്ട് എടുക്കാനെന്ന വ്യാജേന ഹർഷാദ് ജയിൽ ഗേറ്റിന് അടുത്ത് വരികയും റോഡിൽ കാത്തുനിൽക്കുകയായിരുന്ന സുഹൃത്തിൻ്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ബൈക്ക് ബെഗളൂരുവിൽ നിന്ന് കണ്ടെത്തിയിരുന്നു.
No comments
Post a Comment