കലാഭവൻ മണിയുടെ സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയം’ : ആർഎൽവി രാമകൃഷ്ണൻ
തൃശൂർ: മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് അന്തരിച്ച കലാഭവൻ മണി. മണിക്കായി ചാലക്കുടിയിൽ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ വാക്ക് നൽകിയിരുന്നു. എന്നാൽ സ്മാരകം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ.
കലാഭവൻ മണിയോട് ഇടതു സർക്കാർ അവഗണന കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല.
സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. മണിയോട് ഫോക് ലോർ അക്കാദമി വിവേചനം കാണിക്കുന്നു. സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നും ആർഎൽവി രാമകൃഷ്ണൻ വെളിപ്പെടുത്തി.
No comments
Post a Comment