കണ്ണൂർ കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവയ്ക്ക് വലത് വശത്തെ ഉളിപ്പല്ല് ഇല്ല, കാട്ടില്‍ തുറന്ന് വിടില്ല’; നിർണായക തീരുമാനം അറിയിച്ച് ഡിഎഫ്ഒ
കണ്ണൂര്‍:കണ്ണൂർ കൊട്ടിയൂർ പന്നിയാൻമലയിൽ കമ്പി വേലിയിൽ കുടുങ്ങിയതിനെതുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. കടുവയുടെ വലത് വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ കാട്ടില്‍ പോയി ഇരപിടിക്കുകയെന്നതും വെല്ലുവിളിയാണ്. കാട്ടില്‍ തുറന്നുവിടാനുള്ള പൂര്‍ണ ആരോഗ്യം കടുവയ്ക്കില്ലെന്നും മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും ഡിഎഫ്ഒ അറിയിച്ചു.
പല്ല് മുമ്പ് പോയതായിരിക്കാമെന്നാണ് കരുതുന്നത്. ആരോഗ്യമുള്ള കടുവയാണെങ്കിലും പല്ല് നഷ്ടമായതിനാല്‍ തന്നെ കാട്ടിലേക്ക് വിട്ടാലും ഇരപിടിക്കാൻ ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യതയുണ്ട്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. പിടികൂടിയ കടുവയെ വന്യജീവി സങ്കേതത്തിൽ തുറന്നു വിടാൻ പാടില്ലെന്ന് സണ്ണി ജോസഫ് എംഎൽഎ വനം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു
No comments
Post a Comment