അങ്കണവാടികളിൽ ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ-അങ്കൻജ്യോതി
കണ്ണൂർ : കാർബൺ ബഹിർഗമനമില്ലാത്ത അടുക്കള ഒരുക്കാൻ ജില്ലയിലെ അങ്കണവാടികൾ. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ-അങ്കൻജ്യോതി’ പ്രവർത്തനത്തിൽ ഉൾപ്പെടുത്തിയാണ് പുകയില്ലാത്ത അടുക്കള എന്ന ആശയം നടപ്പാക്കുന്നത്.
ജില്ലാതല ഉദ്ഘാടനം 20ന് പെരളശ്ശേരിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ജില്ലയിൽ ധർമടം മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും മുഴക്കുന്ന്, പായം, ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
പാചകത്തിന്റെ വേഗം കൂട്ടുകയും കാർബൺ ബഹിർഗമനമില്ലാതെ പാചകം ഉറപ്പാക്കുന്നതിനും ഇൻഡക്‌ഷൻ കുക്കർ, ഇൻഡക്ഷൻ ബേസ്‌ഡ് ഇഡലി കുക്കർ, ഉരുളി, പ്രഷർ കുക്കർ, റൈസ് കുക്കർ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷൻ നടപ്പാക്കുന്ന ക്യാമ്പയിനാണ് ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്നത്.
No comments
Post a Comment