സ്കൂളിൽ ആർ എസ് എസിന്റെ ആയുധ പൂജ; തടഞ്ഞ് നാട്ടുകാർ
തൊട്ടിൽപ്പാലം നിടുമണ്ണൂർ സ്കൂളിൽ ആർ എസ് എസ് ആയുധ പൂജ നടത്തി. ക്ലാസ് മുറിയിലും ഓഫീസ് മുറിയിലുമാണ് പൂജ നടത്തിയത്. പൂജ നാട്ടുകാർ എത്തി തടഞ്ഞു. ആയുധ പൂജയ്ക്കായി സ്കൂൾ വിട്ടുകൊടുത്ത മാനേജ്‌മന്റ് നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥി യുവജന മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധ മാർച്ച് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി സി സൈജു ഉദ്ഘാടനം ചെയ്യും.
No comments
Post a Comment