ഓരോ സന്ദർഭങ്ങളിലും കൂടെയുള്ളവരെയെല്ലാം ചിരിപ്പിച്ചു പോയ ഇന്നസെന്റ് ചേട്ടൻ മരിക്കാത്ത ഓർമ്മയാണെന്ന് വി എസ് സുനിൽകുമാർ. അദ്ദേഹത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സോണറ്റ് പങ്കുവെച്ചപ്പോൾ തന്നെ വീണ്ടും പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.ഇന്നലെ ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു..ആളുകളുടെ ജീവൻ നഷ്ടമായിട്ടും അധികാരികള്‍ക്ക് നിസംഗത' ; വന്യജീവി ആക്രമണത്തിൽ പ്രമേയം പാസാക്കി ഇടുക്കി രൂപത.
തുടർന്നാണ് ഫേസ്ബുക്ക് കുറിപ്പുമായി സുനിൽകുമാർ രംഗത്തെത്തിയത്.ഇന്നസെന്റ് ചേട്ടന്റെ പിറന്നാളാണെന്ന് ഇന്നലെ സോണറ്റിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അറിഞ്ഞത്. ആ പടം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. കാരണം തൃശ്ശൂർ അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ എന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത് അന്ന് എംപി ആയിരുന്ന സഖാവ് ഇന്നസെന്റ് ചേട്ടൻ ആയിരുന്നു .
No comments
Post a Comment