കാഞ്ഞങ്ങാട് സ്വദേശിനി പ്രിയങ്കാ കണ്ണൻ മിസിസ് കേരള
കൊച്ചി: ഫാഷൻ കമ്പനിയായ ഗ്ലിറ്റ്സ് എൻ ഗ്ലാം സംഘടിപ്പിച്ച ജിഎൻജി മിസിസ് കേരളം ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സത്തിൽ പ്രിയങ്കാ കണ്ണനെ മിസിസ് കേരളയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പ്രമുഖ പഞ്ചനക്ഷത്ര ആഢംബര ഹോട്ടലുകളിലൊന്നായ കൊച്ചിയിലെ റാഡിസൺ ബ്ലൂവിലാണ് അവസാന റൗണ്ട് മത്സരം അരങ്ങേറിയത്. ഗോൾഡ് വിഭാഗത്തിലാണ് പ്രിയങ്ക കണ്ണൻ ജേതാവായി കിരീടം സ്വന്തമാക്കിയത്. ജയലക്ഷ്മി ദിവാകരൻ, നസിമ കുഞ്ഞ് എന്നിവർ ഒന്നും രണ്ടും റണ്ണർ അപ്പ് കിരീടങ്ങളും സ്വന്തമാക്കി. സിൽവർ വിഭാഗത്തിൽ വൃന്ദ വിജയകുമാർ ജേതാവായപ്പോൾ അമിത ഏലിയാസ്, ഡോ. ശിൽപ ശശികുമാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി.
കേരളത്തിലെ വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാഷൻ കമ്പനി മത്സരം സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 24 ഫൈനലിസ്റ്റുകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര മത്സര പരിശീലകരുടെ നേതൃത്വത്തിൽ നാല് ദിവസത്തെ തീവ്രമായ ഗ്രൂമിംഗിന് വിധേയരാക്കിയാണ് മിസിസ് കേരളയെ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പടന്നക്കാടെ റിട്ട. ഐപിഎസ് ഓഫീസർ ടിവി കുഞ്ഞിക്കണ്ണന്റെ മകളാണ് മെയ്ക്കപ്പ് ആർടിസ്റ്റായ പ്രിയങ്ക. പ്രജീഷ് അപ്പുക്കുട്ടനാണ് ഭർത്താവ്. മകൻ സ്പർശ് പ്രജീഷ്.
No comments
Post a Comment