Header Ads

  • Breaking News

    പൊതുജനത്തെ വലച്ച് സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം


    തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി എല്ലാ കടകളും ഇന്ന് കടയടപ്പ് സമരം നടത്തുകയാണ്. വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചാണ് ഇന്ന് കടയടപ്പു സമരം നടത്തുന്നത്. രാവിലെ മുതൽ രാത്രി 8 വരെയാണ് സമരം. സംസ്ഥാനത്തെ മിക്ക കടകളും അടഞ്ഞ് കിടക്കുകയാണ്. വാഹനങ്ങൾ ഓടുന്നത് ഒഴിച്ചാൽ സംസ്ഥാനത്ത് പൊതുവിൽ ഹർത്താൽ പ്രതീയാണുള്ളത്.

    കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ജു അ​പ്‌​സ​ര ന​യി​ക്കു​ന്ന യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. കാസർഗോഡ് നിന്നാണ് യാത്ര ആരംഭിച്ചത്. യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ അ​ഞ്ച് ​ല​ക്ഷം വ്യാ​പാ​രി​ക​ള്‍ ഒ​പ്പി​ട്ട നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് കൈമാറും. ഇതോട് അനുബന്ധിച്ചാണ് ഇന്നു സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തുന്നത്.

    ഹോട്ടലുകൾ, പലചരക്ക് കടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതോടെ സമരം ജനത്തെ സാരമായി ബാധിക്കും. നിരവധി തൊഴിലാളികൾക്ക് ഒരു ദിവസത്തെ തൊഴിലും നഷ്ടമാകും. വ​ര്‍ധി​പ്പി​ച്ച ട്രേ​ഡ് ലൈ​സ​ന്‍സ് കുറയ്ക്കുക, വർധിപ്പിച്ച ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഫീസ് പി​ന്‍വ​ലി​ക്കു​ക, അ​ശാ​സ്ത്രീ​യ​മാ​യ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് വ്യാപാരികൾ സ​മ​രം നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad