നടന്‍ ഋതുരാജ് സിംഗ് അന്തരിച്ചു
മുംബൈ: ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 59 കാരന്‍റെ മരണം എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്‍റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഋതുരാജ് മരിച്ചതെന്നാണ് റിപ്പോർട്ട്. പാൻക്രിയാറ്റിക് പ്രശ്നത്തെ തുടർന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഋതുരാജ് സിംഗിന്‍റെ സുഹൃത്തായ അമിത് ബേല്‍ നൗ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെയാണ് "ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം അന്തരിച്ചത്. പാൻക്രിയാസിന്‍റെ ചികിത്സയ്ക്കായി കുറച്ച് കാലം മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ ഹൃദയസംബന്ധമായ ചില സങ്കീർണതകൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു'.
പ്രമുഖ നടന്‍ അര്‍ഷാദ് വര്‍സി തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഋതുരാജ് സിംഗിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. "ഋതു രാജ് അന്തരിച്ചെന്നറിഞ്ഞതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങൾ ഒരേ ബില്‍ഡിംഗിലാണ് താമസിച്ചിരുന്നത്. നിർമ്മാതാവെന്ന നിലയിൽ എന്‍റെ ആദ്യ സിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സുഹൃത്തിനെയും മികച്ച നടനെയും നഷ്ടപ്പെട്ടു" - അര്‍ഷാദ് വര്‍സി എഴുതി.
No comments
Post a Comment