തട്ടിപ്പുകളിൽ വീഴാതെ കാക്കാൻ പുതിയ ഫീച്ചർ! കിടിലൻ മാറ്റവുമായി വാട്സ്ആപ്പ് എത്തുന്നു
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സുരക്ഷാ കവചം തീർക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ലോക്ക് ചെയ്ത സ്ക്രീനിൽ പോലും, ആപ്പ് തുറക്കാതെ തന്നെ നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷനിൽ നിന്നുതന്നെ അപരിചിതമായ അക്കൗണ്ടുകൾ ഉടനടി ബ്ലോക്ക് ചെയ്യാനാകും.
സമീപ മാസങ്ങളിൽ വാട്സ്ആപ്പ് മുഖേന നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. പുതിയ ഫീച്ചർ അനുസരിച്ച്, നോട്ടിഫിക്കേഷനിലെ ആക്ഷൻസ് മെനുവിലെ റിപ്ലെ ബട്ടന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷൻ ടാപ്പ് ചെയ്യാവുന്നതാണ്. അതേസമയം, ലോക്ക് സ്ക്രീനിൽ നോട്ടിഫിക്കേഷൻ ദൃശ്യമാകാൻ ഉപഭോക്താവ് അനുവദിക്കുകയാണെങ്കിൽ, ഫോൺ തുറക്കാതെ തന്നെ ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് കോൺടാക്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കും. പരിചിതമല്ലാത്ത നമ്പറുകളോട് പ്രതികരിക്കരുതെന്ന് ഇതിനോടകം തന്നെ വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
No comments
Post a Comment